KeralaNews

ഏതവനടാ പുല്ലേ കുരു പൊട്ടുന്നത്? ഇതു ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ 6 പെണ്മക്കളുമാണ്, ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല ഇത്രയും മക്കളെ പ്രസവിച്ചത്, ആണ്‍കുട്ടിയെ തപ്പി 6 ല്‍ എത്തി എന്ന് തോന്നിയെങ്കിലും തെറ്റി; വൈറല്‍ കുറിപ്പ്

കോട്ടയം: അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച കത്തോലിക്കാ സഭയുടെ തീരുമാനം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. കന്യാസ്ത്രീകളും വൈദികരും കുറയുന്നുവെന്നും ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാനും ആണ് ഇത്തരം നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരിച്ച സിബി പേരേക്കാട്ട് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തനിക്ക് ആറ് പെണ്‍മക്കളാണ്, ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല, ഞാന്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ സഭക്ക് എണ്ണം കൂട്ടനുമല്ല., എന്റെ അപ്പന് 8 മക്കളും വല്യപ്പന് 10 മക്കളും ഉണ്ടായിരുന്നു. അവരുടെ ഒപ്പം എത്തിയില്ലേലും അടുത്തെങ്കിലും എത്തണമെന്ന് വിചാരിച്ചു- സിബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

*ഏതവനടാ പുല്ലേ കുരു പൊട്ടുന്നത്*

ഇതു ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ 6 പെണ്മക്കളുമാണ്. ?? ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല, ഞാന്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ സഭക്ക് എണ്ണം കൂട്ടനുമല്ല., എന്റെ അപ്പന് 8 മക്കളും വല്യപ്പന് 10 മക്കളും ഉണ്ടായിരുന്നു. അവരുടെ ഒപ്പം എത്തിയില്ലേലും അടുത്തെങ്കിലും എത്തണമെന്ന് വിചാരിച്ചു. ഞാന്‍ വലിയ ധനവാന്‍ ഒന്നുമല്ല. പലപ്പോളും പരസഹായം തേടി തന്നെ ആണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.ഇതുവരെയും ഒരു ചില്ലികാശു പോലും സഭായോ ഇടവകയോ സ്‌കൂളോ സൗജന്യം തന്നിട്ടില്ല.എന്നാല്‍ അതൊന്നും ഇരുട്ടല്ല ഉഗ്രശോഭയുള്ള സൂര്യനു ഗഹണം ബാധിച്ചത് പോലെയേ തോന്നിയിട്ടുള്ളൂ.

കാര്യത്തിലേക്കു വരാം ഞാന്‍ ഉള്‍പ്പെടുന്ന പാല രൂപതയില്‍. മെത്രാന്‍ പ്രഖ്യാപിച്ച ചില അനുകൂല്യങ്ങള്‍ക്ക് നിലവില്‍ (2000 ശേഷം വിവാഹം കഴിച്ചവര്‍ ആകണം, നാലില്‍ കൂടുതല്‍ മക്കള്‍ വേണം ) എന്നെ കൂടാതെ എത്രപേര്‍ ഉണ്ടാകും. എറിയാല്‍ 10 പേര്‍. ഇപ്പോള്‍ 4 മക്കളുള്ളവര്‍ക്ക് അതൊരു പ്രോത്സാഹനവും സഹായവുമായേക്കാം. അതാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യവും. എന്തിനാണ് കൂടുതല്‍ കുട്ടികള്‍? രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് എതിരാണ്! സ്ത്രീകളോടുള്ള അനീതിയാണ്. മതം വളര്‍ത്താന്‍ നോക്കുന്നു… എന്ന് തുടങ്ങി ഓരിയിടല്‍ അസഹ്യമായപ്പോള്‍ ആണ് ഞാന്‍ ഈ എഴുത്തിന് മുതിരുന്നത്. നിലപാടുകള്‍ ഉണ്ടായാല്‍ മാത്രം പോരാ അത് ഉറക്കെ പ്രഖ്യാപിക്കുകയും പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്യണം ??

കപട ബുദ്ധിജീവികള്‍ക്ക് തൊലിപ്പുറത്തെ കാര്യങ്ങള്‍ മാത്രമേ അറിയൂ. ഉള്ള് കീറി പരിശോധിക്കാന്‍ അറിയില്ല. ജനസംഖ്യ നിയന്ത്രണം ലോകത്തു ഇവിടെ എത്തി നില്‍ക്കുന്നു എന്നെങ്കിലും അറിയണം. പണ്ടൊക്കെ സിനിമാ കാണാന്‍ കയറിയാല്‍ ആദ്യം പരസ്യമാണ്. നാമൊന്ന് നമുക്കൊന്ന്. അത് മാറി നാം രണ്ട് നമുക്ക് രണ്ട് ആയി ഇപ്പോള്‍ പരസ്യമേ ഇല്ലാതായി. കാര്യം? അല്പസ്വല്പം തലയുള്ളവര്‍ ആണ് തലപ്പത്തിരുക്കുന്ന പോളിസികള്‍ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍. The long objective of the policy is to achive a stable population by 2045 ഇതാണ് ആ പോളിസി. 2064 ല്‍ ലോക ജനസംഖ്യ 970 കോടിയില്‍ എത്തി തുടര്‍ന്നുള്ള 40 വര്‍ഷം 880 കോടി ആയി കുറയുമെന്ന് യൂണിവഴ്‌സിറ്റി ഓഫ് വാഷിങ്ട്ടന്‍ പഠനങ്ങള്‍ പറയുന്നു.

കോവിഡ് വരും മുന്‍പുള്ള പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകത്തു 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2100 ഓടെ ജനസംഖ്യ പകുതി ആയി കുറയുമെന്ന് BBC റിപ്പോര്‍ട്ട് ചെയ്തത് അടുത്തിടായാണ്. അല്ലെങ്കില്‍ തന്നെ മനുഷ്യ വംശത്തിന്റെ കാര്യം കട്ടപൊകയാണ്. 50 കൊല്ലം മുന്‍പുള്ളതിന്റെ 100 ല്‍ ഒന്നേ പുരുഷ ബീജത്തിന് കൗണ്ട് ഉള്ളൂ….100 കൊല്ലം കഴിയുമ്പോള്‍ ഒന്നിനും കൊള്ളതായി പോകാനാണ് സാധ്യത ജനസംഖ്യ ശോഷണത്തിനെതിരെ ലോകരാജ്യങ്ങള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ കേരളത്തിന്റെ ഒരു മൂലയില്‍. 2000 കൊല്ലമായി അധിവസിക്കുന്ന ഒരു സമൂഹം അവരുടെ ഇടയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ അതിജീവനത്തിന് സ്വന്തം പൈസ മുടക്കി പദ്ധതിയുമായി വന്നപ്പോള്‍ ഓരിയിടുന്ന സകല സകല ശുനകന്മാരോടും പറയട്ടെ കാര്യങ്ങള്‍ പഠിച്ചു പറയുക. മക്കള്‍ കുറഞ്ഞു പോയത് കൊണ്ടോ ഇനി പറ്റില്ല എന്നറിയാവുന്നത് കൊണ്ടോ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല.

1950 ല്‍ ലോകത്തു ഒരു സ്ത്രീക്ക് 4.7 കുട്ടികള്‍ ആയിരുന്നു കണക്ക്. 2017 ല്‍ അത് 2.4 ആയി. 2100 ല്‍ അത് 1.7 ആകും. 2017 ല്‍ 23. കോടി ഉണ്ടായിരുന്ന ജപ്പാനില്‍ 2100 ആകുമ്പോള്‍ 3 കോടി ജനത ആയി ചുരുങ്ങും. തൊഴില്‍ എടുക്കാന്‍ ചൈനയിലെ പോലെ ആള്‍ ഇല്ലെന്നാവും. ചൈന കൊണ്ടു പഠിച്ചു 3 മക്കള്‍ വരെ ആക്കാമെന്നു വച്ചു. കാരണം 2017 ല്‍ തൊഴില്‍ എടുക്കാന്‍ പയറ്റുന്നവര്‍ 95 കോടി ആയിരുന്നത് 2100 36 കോടി ആയി മാറുമെന്ന് അവര്‍ മനസ്സിലാക്കി. ഇന്ത്യയില്‍ ഇത് 2017 ല്‍. 76.2 കോടി 2100 ല്‍ 58 കോടി ആയി മാറും.

ഇപ്പോള്‍ മനസ്സിലായോ ജനന നിയന്ത്രണ കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടു പോയ കാര്യം ??. ചാനലിലെയും സോഷ്യല്‍ മീഡിയയിലെയും വിവരദോഷികളായ മക്കള്‍ വിരോധികളോട് ചിലതു കൂടി പറഞ്ഞോട്ടെ…. നിങ്ങള്‍ ഒക്കെ കൊട്ടി ഘോഷിക്കുന്ന നിയന്ത്രണം ഒരു രാജ്യത്തുമില്ല. ഇന്ത്യയിലും ഇല്ല. ചൈന മാത്രം അത് കടുപ്പിച്ചു നോക്കി പരാജയപ്പെട്ടു. മുസ്ലിം രാജ്യങ്ങളില്‍ ഈ കാര്യം പറഞ്ഞു ചെന്നാല്‍ തല കാണില്ല. പിന്നെ യൂറോപ്പ് : പൊട്ടന്മാരെ…..യൂറോപ്പില്‍ ജനസംഖ്യ കുറഞ്ഞു പോയതിന്റെ പ്രധാന കാരണം കുറച്ചു നൂറ്റാണ്ടു മുന്‍പ് അവിടെ മരണം നക്കി തുടച്ച ബ്ലാക്ക് ഡെത്ത് അഥവാ പ്ളേഗ് ബാധ. ആണ് . അവിടുത്തെ ജനതയുടെ മൂന്നില്‍ രണ്ടും അന്ന് മരിച്ചു പോയി. ഇപ്പോള്‍ അവിടെ ജനസംഖ്യ കൂട്ടാന്‍ അവര്‍ പെടാ പാട് പെടുന്നു. വലിഞ്ഞു കയറി വരുന്ന. പാക്കിസ്ഥാനിക്കുണ്ടാകുന്ന 12 മത്തെ കുഞ്ഞിന് വരെ സ്വന്തം പൗരന്‍ എന്ന് വിശ്വസിച്ചു സൗജന്യങ്ങള്‍ വരിക്കോരി കൊടുക്കുന്നു.

ചില. വനിതാ രത്നങ്ങള്‍. ചാനലില്‍ ഒക്കെ വന്നിരുന്നു ചിലക്കുന്നത് കണ്ടു.. മെത്രാന്റെ പദ്ധതികള്‍. സ്ത്രീ വിരുദ്ധമാണ്. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്….. ഒരു പെണ്ണിനെ പ്രകൃതി ഒരുക്കി വീട്ടിരിക്കുന്നത് അമ്മയാകാനുള്ള എല്ലാ സംവിധാനത്തോടെയുമാണ്. ലോകത്തു ഈറ്റുനോവ് ഇല്ലാതെ ഒരു പിടക്കോഴിക്കു മുട്ടപോലും ഇടാനാവില്ല. പ്രസവിച്ചാല്‍ സ്ത്രീകള്‍ വേദനിക്കുമത്രേ. ആധുനീക വൈദ്യ ശാസ്ത്രം വളര്‍ന്നതൊന്നും ഈ കൂപ മണ്ടൂകങ്ങള്‍ അറിയുന്നില്ല. സ്ത്രീയുടെ ആരോഗ്യവും സൗന്ദര്യവും പോകുമത്രേ…… 6 ല്‍ കൂടുതല്‍ മക്കള്‍ ഉള്ള 70 വയസ്സ് കഴിഞ്ഞ. പയറുപോലെ നടക്കുന്ന 10 അമ്മച്ചിമാരെ എന്റെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കാണിച്ചു തരാം. പോരൂ…
പിന്നെ ഒരു കാര്യം ആലോചിച്ചോ…..

പ്രകൃതി പെണ്ണിന് ഒരു വര്‍ഷം 12 തവണ അമ്മയാകാന്‍ അവസരമൊരുക്കുന്നുണ്ട്. വലിയ. മൃഗങ്ങളില്‍ അത് വര്‍ഷത്തില്‍ ഒന്നോ രണ്ടു വര്‍ഷം കൂടുമ്പോളൊ ആണ്. പിന്നെ…… ഒന്ന് പ്രസവിച്ചു ഒന്നര രണ്ട് മാസം കഴിയുമ്പോള്‍ വീണ്ടും സ്ത്രീയെ അമ്മയാകാന്‍ പ്രകൃതി ഒരുക്കുന്നു. അതായത് ഒന്നര വര്‍ഷത്തില്‍. ഒരു പ്രസവം. കാട്ടില്‍ പെറ്റിരുന്ന കാലത്തും സ്ത്രീകള്‍ ബാക്കിയായിരുന്നു. ഓരോ പ്രസവത്തിലും സ്ത്രീയില്‍ പുതിയതായി ഉണ്ടാകുന്ന അഥവാ re generate ചെയ്യുന്ന കോശങ്ങള്‍ സ്ത്രീയുടെ ആയുര്‍ ദൈ ര്‍ഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് ആയുര്‍ ദൈര്‍ഘ്യം കുറവാണെന്നുള്ളത് ചുറ്റും കാണുന്നതല്ലേ.

കേരളത്തില്‍ സര്‍ക്കാരിന്റെ വാക്ക് കേട്ട് ജനനം കുറച്ചു നിലനില്‍പ് അപകടത്തിലായ. ക്രിസ്ത്യന്‍ സമൂഹം പാഴ്‌സി ജയ്ന മതക്കാര്‍ക്കുള്ള. ജനസംഖ്യ വര്‍ധനവിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചില്ലല്ലോ….സ്വന്തം പണം ഉപയോഗിച്ച് ഒരു ചാരിറ്റി നടത്തുമ്പോള്‍ രോക്ഷം കൊള്ളുന്നവര്‍ . എല്ലാവരും ഹിഡന്‍ അജണ്ടകള്‍ ഉള്ളില്‍ പേറുന്നവര്‍ ആണ്. പലരുടെയും തനി സ്വരൂപവും. ജന പ്രതിനിതികളുടെ മൗനവും കാണാന്‍ പറ്റി. PC ജോര്‍ജ് മാത്രം വേറിട്ട് നിന്നു. എന്റെ മണ്ഡലമാണ്. കുരു പൊട്ടുന്ന സകല – മക്കളും ഒന്നോ രണ്ടോ മക്കളുള്ളവര്‍ എല്ലാം വാര്‍ദ്ധക്യത്തില്‍ മനസ്തപിക്കും. സ്വന്തം സ്വര്‍ത്ഥതക്കു ഒന്നും രണ്ടും മക്കള്‍ ആയി കാലം കഴിച്ചവര്‍. സ്വന്തം മക്കള്‍ കല്യാണം കഴിച്ചു കഴിഞ്ഞു കൂടുതല്‍ കൊച്ചു മക്കളെ അവരോട് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ ചാനലിലും സോഷ്യല്‍ മീഡിയയിലും ഇന്ന് ഉറഞ്ഞു തുള്ളിയത് ഓര്‍ത്തോളണം..

പിന്നെ വലിയ പ്രതിഷേധക്കാര്‍ വസ്തുതകള്‍ വിലയിരുത്താതെ മരണപ്പെട്ട കന്യസ്ത്രീയേയും കേസില്‍ പെട്ട മെത്രാനേയും ഇതില്‍ വലിച്ചിഴച്ചു ആത്മരതി അടഞ്ഞു രസിക്കുന്നത് കാണാന്‍ നല്ല രസമുണ്ട്. അതിനെ അതിന്റെ വഴിക്കു വിടുന്നു. ഏതായാലും കല്ലറങ്ങാട്ട് പിതാവ് നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഡിഗ്രികളോ പഠനങ്ങളോ ഒന്നും ഈ വിമര്‍ശിക്കുന്ന ഒരുത്തനും എത്തി പെടാന്‍ പോലും പറ്റില്ലാ. ഒന്നും കാണാതെ ഒന്നും പറയില്ല. ഏതായാലും പാല രൂപതക്കൊപ്പം ??

കിട്ടുന്ന 1500ന്റെ വിലയല്ല . അതിലും വലിയ ഒരു അംഗീകാരത്തിന്റെ ഒരു നിറവുണ്ട് അതില്‍ ?? നമ്മുടെ ജീവിതം കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകു തിരി ആണ്. അണയും മുന്‍പ് കഴിയുന്നതും കൂടുതല്‍ ചിരാതുകളിലേക്ക് അത് പകരുക. നമ്മള്‍ അര്‍ജിച്ച സ്വത്തുക്കള്‍ ഈ ശരീരം എല്ലാം ഉപേക്ഷിച്ചു പോകണം. പക്ഷേ നമ്മള്‍ തെളിച്ച. തിരികള്‍ നമുക്കായി പ്രകാശം പരത്തണം. ഗാന്ധിജി പറഞ്ഞതുപോലെ എത്ര ആളുണ്ടായാലും അവര്‍ക്കെല്ലാം ജീവിക്കാനുള്ള റിസോര്‍സ്സ് ഭൂമിയില്‍ ഉണ്ട് പക്ഷേ സ്വര്‍ത്ഥതക്കുള്ളതില്ല. പിന്നെ ഒന്ന് കൂടി എനിക്ക് മക്കള്‍ 6 പെണ്ണുങ്ങള്‍ ആണ്. ഒരു സംശയം തോന്നിയേക്കാം…ആണ്‍കുട്ടിയെ തപ്പി 6 ല്‍ എത്തി എന്ന്
ഒരിക്കലുമല്ല. ആണ്‍ പെണ്‍ വ്യത്യാസം മക്കളില്‍ കാണരുത്. അക്കാര്യത്തില്‍ ഏറ്റവും വലിയ ഫെമിസ്റ്റ് ആണ് ഞാന്‍ ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ പെണ്ണായി ജനിക്കണം. കാരണം അമ്മയാകുക,, അതെത്ര തവണ ആകുന്നുവോ അത്രയും മഹത്തരമാണ്.

പിന്നെ ആണ്‍ പെണ്‍ അനുപാതം വികസിത രാജ്യങ്ങളില്‍ (ജനസംഖ്യ കുറവാകുന്ന ഇടങ്ങളില്‍ ) യുദ്ധം,പ്രകൃതി ദുരന്തം, മഹാ വ്യാധികള്‍ ഒക്കെ ഉള്ളയിടങ്ങളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണ് പെണ്‍ പ്രജകള്‍ കൂടുതല്‍ ഉണ്ടാവുക. കാരണം വംശം നിലനില്‍ക്കാന്‍ കുറച്ച് ആണുങ്ങളും കൂടുതല്‍ പെണ്ണുങ്ങളുമാണ് വേണ്ടതെ ന്നു പ്രകൃതിക്കറിയാം. പ്രജയില്ലാതെ രാജ്യമില്ല. രാജ്യമില്ലാതെ രാജവുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker