30 C
Kottayam
Monday, November 25, 2024

ഒളിമ്പിക്‌സ്; മലയാളി താരം എം.പി ജാബിര്‍ പുറത്ത്

Must read

ടോക്കിയോ: ഒളിമ്പിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം.പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായ മനു ഭാക്കറും രാഹി സര്‍ണോബത്തും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു ഭാക്കര്‍ 11ാമതാണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.

വനിതാ വിഭാഗം ബോക്സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. സെമി ഫൈനലില്‍ കടന്നതോടെ ലോവ്ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.

അതേസമയം ഒളിമ്പിക്സില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നുണ്ട്. ബോക്സിംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ക്കിന്‍ തായ്ലന്റ് താരത്തെ നേരിടും. വിജയിച്ചാല്‍ ലോവ്ലീന മെഡല്‍ ഉറപ്പിക്കും. ബാഡ്മിന്റണില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ജപ്പാനിന്റെ അക്കാനി യമാഗുച്ചിയെ നേരിടും. ഉച്ചയ്ക്ക് 1.15നാണ് സിന്ധുവിന്റെ മത്സരം. ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ജപ്പാനെ നേരിടും. വനിതാ സംഘം അയര്‍ലന്റിനെയും നേരിടും.

അതേസമയം ഇന്ന് ടോക്യോ ഒളിമ്പിക്സില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകും. വനിതകളുടെ 100 മീ. ഹീറ്റ്സ് മത്സരങ്ങളാണ് ആരംഭിച്ചത്. 400 മീ. ഹര്‍ഡില്‍സ്, വനിതകളുടെ ട്രിപ്പിള്‍ ജമ്പ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എന്നിങ്ങനെയുടെ യോഗ്യത മത്സരങ്ങളും ഇന്നുണ്ട്. ആദ്യ ദിനം ഒരു ഫൈനല്‍ മത്സരവും അരങ്ങേറുന്നുണ്ട്. പുരുഷന്മാരുടെ 10000 മീറ്റര്‍ റേസ് ഫൈനല്‍ മത്സരം ഇന്നാണ്.

നാല് ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 3000 മീ സ്റ്റിപ്പിള്‍ ചേസിന്റെ ഹീറ്റ്സില്‍ അവിനാഷ് സാവ്ലേ മത്സരിക്കും. വനിതകളുടെ 100 മീ. ഹീറ്റ്സില്‍ ദ്യുതി ചന്ദും പുരുഷന്മാരുടെ 400 മീ ഹര്‍ഡില്‍സില്‍ മലയാളി താരം എം പി ജാബിറും മത്സരിക്കും. 4X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. മലയാളിയായ അലക്സ് ആന്റണി റിലേ ടീമിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

Popular this week