ഒളിംപിക് ബോക്സിംഗ് ഇന്ത്യയുടെ മെഡലുറപ്പാക്കി ലോവ്‍ലീന ബോര്‍ഗോഹൈന്‍

ടോക്യോ:ബോക്സിംഗ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മെഡലുറപ്പാക്കി ലോവ്‍ലീന ബോര്‍ഗോഹൈന്‍. സ്പ്ലിറ്റ് ഡിസിഷനിലാണ് ഇന്ത്യയുടെ മെഡല്‍ ഉറപ്പാക്കിയ തീരുമാനം എത്തിയത്. 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയിലെത്തിയ താരത്തിന്റെ ഇനിയുള്ള ഫലം ഏത് മെഡലാണെന്നത് തീരുമാനിക്കും.

ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നിനെതിരെയാണ് ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 64-69 വെല്‍ട്ടര്‍ വിഭാഗത്തിലാണ് മത്സരത്തിനിറങ്ങിയത്. ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനും രണ്ട് ജഡ്ജിമാര്‍ ചൈനീസ് തായ്പേയ് താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

രണ്ടാം റൗണ്ടില്‍ ഇന്ത്യയ്ക്കൊപ്പമാണ് അഞ്ച് ജഡ്ജിമാരും നിന്നത്.മൂന്നാ റൗണ്ടില്‍ നാല് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും ഒരാള്‍ ചൈനീസ് തായ്‍പേയ് താരത്തിനൊപ്പവും നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News