30 C
Kottayam
Monday, November 25, 2024

ഡോ. കെ.പി. ജയകുമാർ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാൾ, മറ്റ് മെഡിക്കല്‍ കോളേജുകളിലെ പുതിയ പ്രിന്‍സിപ്പാള്‍മാര്‍ ഇവരാണ്

Must read

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പാള്‍/ ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ തസ്തികയിലെ സ്ഥലം മാറ്റവും റഗുലര്‍ സ്ഥാനക്കയറ്റവും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യത്തെ രണ്ട് പേരെ സ്ഥലം മാറ്റിയും ബാക്കി 9 പേരെ റഗുലര്‍ സ്ഥാനക്കയറ്റം അംഗീകരിച്ചുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട് മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ വിരമിച്ച ഒഴിവുകളാണ് നികത്തുന്നത്.

1. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായ ഡോ. എന്‍. റോയിയെ സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയില്‍ നിയമിച്ചു.
2. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായ ഡോ. എം.എച്ച്. അബ്ദുുള്‍ റഷീദിനെ സ്ഥലം മാറ്റി കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
3. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. മിന്നി മേരി മാമ്മനെ പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

4. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. എം. സബൂറാ ബീഗത്തിനെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
5. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. കെ. അജയകുമാറിനെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
6. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മ്മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. പി. കലാ കേശവനെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
7. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. കെ. ശശികലയെ ആലപ്പുഴ സര്‍ക്കാര്‍ റ്റി.ഡി. മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
8. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറായ ഡോ. എസ്. പ്രതാപിനെ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

9. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.കെ. മുബാറക്കിനെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
10. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.
11. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ ഡോ. ബി. ഷീലയെ ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week