തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി. കര്‍ക്കടകമാസ പൂജയ്ക്ക് 5,000 പേരെ അനുവദിക്കാന്‍ തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് ആയവര്‍ക്കുമാണ് അനുമതി.
48 മണിക്കൂറിനിടെ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് പരിഗണിക്കുക. വെര്‍ച്വല്‍ ക്യൂ വഴിയാണ് ബുക്കിംഗ്. 17 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News