26.7 C
Kottayam
Monday, May 6, 2024

ഖത്തര്‍, സൗദി ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ

Must read

ദുബായ്:ഖത്തര്‍, സൗദി ഉള്‍പ്പെടെ 11 രാജ്യങ്ങളെ കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഇതോടെ ഇത്രയും രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയാകും.

ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ യോഗമാണ് ഖത്തര്‍, സൗദി ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങളെ കൂടി സുരക്ഷിത രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഇത്രയും രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസക്കാരുള്‍പ്പെടെ സാധാരണ സര്‍വീസുകള്‍ ഇതോടെ പുനരാരംഭിക്കാന്‍ കഴിയും.

എന്നാല്‍ ഡെല്‍റ്റ വൈറസ് വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്രിട്ടനെ ഒഴിവാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍റെ പുതിയ നീക്കം. ഖത്തര്‍, സൗദി എന്നിവയെ കൂടാതെ അര്‍മേനിയ, അസര്‍ബൈജാന്‍, ബോസ്നിയ, ബ്രൂണെ, കാനഡ, ജോര്‍ദ്ദാന്‍, കൊസോവോ, മോള്‍ദോവ, തുടങ്ങി രാജ്യങ്ങളെയും കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ പതിനാല് രാജ്യക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ബാധകമാക്കാന്‍ യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതിയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

അതേ സമയം കോവാക്സിനും കോവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ട് നയത്തിൽ കോവിഷീൽഡും കോവാക്സിനും ഉൾപ്പെട്ടിരുന്നില്ല.

ഇത് ഈ വാക്സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പര്സപരം സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഫൈസർ, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോൺസ് ആൻഡ് ജോൺസൺ എന്നീ കോവിഡ് വാക്സിനുകൾക്കാണ് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനെ അവർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.യൂറോപ്യൻ യൂണിയൻ അംഗീകരിച്ച വാക്സൻ കുത്തിവെച്ചവർക്ക് മാത്രമേ വാക്സിനേഷൻ പാസ്പോർട്ട് നൽകുകയും അംഗരാജ്യങ്ങളിൽ യാത്രയ്ക്കുള്ള അനുമതിയും നൽകൂവെന്നാണ് റിപ്പോർട്ട്.

‘കോവിൻ പോർട്ടൽ വഴി ലഭ്യമായ വാക്സിൻ സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചാൽ സമാനമായ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് അറിയിച്ചു.. ഇത് അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയന്റെ കോവിഡ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി താരമെന്നും അറിയിച്ചിട്ടുണ്ട്’ കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week