KeralaNews

യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പിന്റെ അപൂർവ ചിത്രം പുറത്ത്

അബുദാബി:യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പിന്റെ അപൂർവ ചിത്രം ലഭിച്ചു. ഗ്രഹത്തിന്റെ രാത്രികാല പ്രതിഭാസമായ ഡിസ്​ക്രീറ്റ്​ അറോറയുടെ ചിത്രമാണ്​ പകർത്തിയത്​. ഭൂമിയിൽ സംഭവിക്കുന്ന ഉത്തര ധ്രുവത്തിലെ അറോറ​ പ്രതിഭാസത്തിന് സമാനമായ പ്രകാശത്തി​ന്റെ ചിത്രമാണ് ലഭിച്ചത് .

സൗരോർജത്തിൽ ചാർജ്​ ചെയ്യപ്പെടുന്ന കണങ്ങൾ അന്തരീക്ഷത്തിൽ പറക്കുമ്പോള്‍ രൂപപ്പെടുന്ന ദീപ്​തിയാണ്​ അറോറ പ്രതിഭാസം. സൗരവികിരണം, ചൊവ്വയുടെ കാന്തികഭാഗങ്ങൾ, അന്തരീക്ഷം എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കാൻ ഈ ചിത്രം സഹായകമാകും.

സൂര്യനും ചൊവ്വയും തമ്മിലെ പഠന മേഖലയിൽ സയൻസിന്​ വലിയ സാധ്യതകൾ തുറക്കുന്ന കണ്ടെത്തലാണിതെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ട്വിറ്റിൽ കുറിച്ചു.

https://twitter.com/HHShkMohd/status/1410224621434150921?s=19

കണ്ടെത്തൽ ആഗോളതലത്തിൽ ഏ​റെ പ്രധാനമാണ്​. ആദ്യമായാണ്​ ഈ വിഷയത്തിൽ വ്യക്​തമായ നിരീക്ഷണം സാധ്യമാകുന്നതെന്ന്​ ഹോപ്പ്​ ദൗത്യത്തിന്റെ മേധാവി ഹെസ്സ മത്രൂഷി പറഞ്ഞു. നേരത്തെ സ്വപ്​നം കാണാൻ മാത്രം സാധിച്ചിരുന്ന ചൊവ്വാ പഠന മേഖലകളിലേക്ക്​ നയിക്കാൻ പര്യാപ്​തമായ കണ്ടുപിടുത്തമാണിതെന്നാണ് വിലയിരുത്തല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker