26.9 C
Kottayam
Monday, November 25, 2024

കാമുകിക്ക് വേണ്ടി ഇതുവരെ മോഷ്ടിച്ചത് അഞ്ഞൂറിലധികം ലാപ്‌ടോപ്പുകള്‍! എല്ലാം മെഡിക്കല്‍ വിദ്യാര്‍ഥികളുടേത്; മോഷണത്തിന് പിന്നില്‍ ഒരു കഥയുണ്ട്

Must read

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സേലം തിരുവാരൂര്‍ സ്വദേശി തമിഴ്‌സെല്‍വനാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ല്‍ പരം ലാപ്‌ടോപ്പുകളാണ് ഇയാള്‍ മോഷ്ടിച്ചത്. എന്നാല്‍ പ്രതി മോഷ്ടിച്ചതാകട്ടെ എല്ലാം മെഡിക്കല്‍ വിദ്യാര്‍ഥികളു ലാപ്ടോപ്പുകള്‍. ഇതിനു പിന്നില്‍ ഒരു അപൂര്‍വ്വ കഥയുണ്ട്.

കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയതാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ്പുകള്‍ മാത്രം മോഷ്ടിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. തന്റെ കാമുകിയുടെ വിഡിയോ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിലുള്ള പ്രതികാരം വീട്ടാനാണു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പുകള്‍ മാത്രം മോഷ്ടിച്ചതെന്നു തമിഴ്‌സെല്‍വന്‍ പോലീസിനോടു പറഞ്ഞത്.

സൈബര്‍ അതിക്രമത്തിന് ഇരയായ അതേ പെണ്‍കുട്ടിയെ തന്നെയാണു തമിഴ്‌സെല്‍വന്‍ വിവാഹം കഴിച്ചത്. 2015 ല്‍ ആയിരുന്നു ആദ്യ മോഷണം, പിന്നീട് ദക്ഷിണേന്ത്യയിലെ പല മെഡിക്കല്‍ കോളജുകളിലെയും ഹോസ്റ്റലുകളില്‍ നിന്നുമായി നിരവധി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു. പിജി ഹോസ്റ്റലുകളില്‍ നിന്നായിരുന്നു കൂടുതലും മോഷണം. പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി. പ്രതികാരമാണു മോഷണത്തിനു തുടക്കമിടാന്‍ കാരണമെങ്കിലും പിന്നീടു വരുമാനവും മോഷണം തുടരാന്‍ പ്രേരണയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

20,000 രൂപ മുതല്‍ 25,000 രൂപയ്ക്കു വരെയാണു മോഷ്ടിച്ച ലാപ്ടോപ്പുകള്‍ വില്‍പന നടത്തിയിരുന്നത്. മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയെന്ന വ്യാജനയാണു ഇയാള്‍ മെഡിക്കല്‍ കോളജുകളിലും ഹോസ്റ്റലുകളിലും പ്രവേശിക്കുക. ഇതിനു വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കുന്നതു ഇയാളുടെ മഹാരാഷ്ട്രയിലെ സുഹൃത്തായ സുമിത്താണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week