25.3 C
Kottayam
Saturday, May 18, 2024

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

Must read

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ് മരിച്ചത്.

ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week