News

ഇന്ധന വില വർദ്ധനവ് : ഇന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം

തിരുവനന്തപുരം : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തില്‍​ തിങ്കളാഴ്​ച ചക്രസ്​തംഭന സമരം നടക്കും. മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന്​ സി.ഐ.ടി.യു സംസ്​ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ഥിച്ചു.സി.ഐ.ടി.യു സംസ്​ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ഥിച്ചു.രാവിലെ 11 നാണ്​ സമരം ആരംഭിക്കുക. ആ സമയത്ത്​ വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡില്‍ 15 മിനിറ്റ് നിശ്ചലമാക്കി നിര്‍ത്തുന്നതാണ്​ സമരമുറ.

അതേസമയം സംസ്ഥാനത്തും പെട്രോള്‍ വില സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്​​. തിരുവനന്തപുരത്ത്​ ഞായറാഴ്​ച പെട്രോള്‍ വില 99.20 രൂപയായി. ഡീസല്‍ ലിറ്ററിന്​ 94.47 രൂപ. പെട്രോളിന്​ 29 പൈസയും ഡീസലിന്​ 30 പൈസയുമാണ് ഇന്നലെ കൂട്ടിയത്​.കൊച്ചിയില്‍ 97.38, 92.76, കോഴിക്കോട്​ 97.69, 93.93 എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോള്‍, ഡീസല്‍ വില. ഒരാഴ്​ചക്കിടെ നാലുതവണയായി പെട്രോളിന്​ 1.10 പൈസയും ഡീസലിന്​ 1.04 പൈസയും കൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker