24.4 C
Kottayam
Sunday, September 29, 2024

കോട്ടയത്ത് പോലീസ് സ്റ്റേഷനില്‍ എത്തി തലവഴി പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി; തടയാന്‍ ചെന്ന പോലീസുകാരനെ ഇടിച്ചു വീഴ്ത്തി

Must read

കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ തലവഴി ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. തീപ്പെട്ടിയും കൈയില്‍ കരുതിയിരുന്നു. തടയാന്‍ ചെന്ന പോലീസുകാരനെ യുവാവ് ഇടിച്ചു വീഴ്ത്തി. ചാന്നാനിക്കാട് കണിയാന്മലത്താഴെ വിഷ്ണു പ്രദീപാണ് (26) ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയത്. വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം.

വിഷ്ണുവിനെ തടഞ്ഞ സിവില്‍ ണ്‍പാലീസ് ഓഫീസര്‍ എ.എന്‍ പ്രകാശനെ ഇയാള്‍ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് മറ്റു പോലീസുകാര്‍ വിഷ്ണുവിനെ കീഴടക്കി. എഎന്‍ പ്രകാശന് പരിക്കേറ്റു. പ്രകാശനും വിഷ്ണുവിനും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച കവലയില്‍ ഉണ്ടായ അടിപിടി കേസില്‍ വിഷ്ണുവിനെ പോലീസ് പിടികൂടിയിരുന്നു. അന്നു സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ട വൈകീട്ട് സ്റ്റേഷനു മുന്നിലെത്തിയ വിഷ്ണു കുപ്പിയില്‍ കരുതിയ പെട്രോള്‍ തലയില്‍ കൂടി ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

പോലീസുകാരോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എസ്ഐ പിഎസ് അനീഷ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് വീട്ടില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week