33.6 C
Kottayam
Tuesday, October 1, 2024

വെറും എട്ട് രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാം! ചെയ്യേണ്ടത് ഇത്രമാത്രം

Must read

ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഓഫര്‍ അനുസരിച്ച് വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങള്‍ക്ക് ഗ്യാസ് ബുക്ക് ചെയ്യാന്‍ സാധിച്ചേക്കും.

ജൂണ്‍ 30 ന് രാത്രി 11.59 വരെയാണ് ഓഫര്‍ ലഭ്യമാവുക. ക്യാഷ് ബാക്ക് ആയാകും പണം ലഭിക്കുക. പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്കിനുള്ള അവസരമുള്ളത്.

ഈ ഓഫര്‍ ലഭ്യമാകുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍

പേടിഎം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുക. ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് എന്നീ ഓപ്ഷനുകള്‍ ഇതില്‍ കാണാം. കണ്‍സ്യൂമര്‍ നമ്ബര്‍ ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യാം. ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ആദ്യം മുഴുവന്‍ പണം അടച്ച് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡില്‍ അറിയാം നിങ്ങള്‍ക്ക് എത്ര രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്നത്.

ഓര്‍മിക്കുക, പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

മലപ്പുറത്ത് ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കാൻ 4 വയസുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി; അച്ഛന് ശിക്ഷ

മലപ്പുറം: നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കുന്നതിന് നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ ആൾക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി...

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

Popular this week