News
വിമാനം തട്ടിയെടുത്ത് പാക്കിസ്താനിലെത്തിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
ഭോപാല്‍: വിമാനം തട്ടിയെടുത്ത് പാക്കിസ്താനിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. മധ്യപ്രദേശിലെ ഭോപാല്‍, ഇന്‍ഡോര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാനം ഹൈജാക്ക് ചെയ്ത് പാകിസ്താനിലെത്തിക്കുമായിരുന്നു ഭീഷണി.
ഭോപാലിലെ രാജ ഭോജ് എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ച അഞ്ച് മണിക്കാണ് ടെലഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഗാന്ധിനഗര്‍ പൊലീസിന് പരാതി നല്‍കി.
ചൊവ്വാഴ്ച രാത്രിയോടെ ഭോപാലില്‍ നിന്ന് 100 കി.മീ അകലെയുള്ള ഷുജ്‌ലാപുര്‍ പട്ടണത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഭോപാല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News