KeralaNews

കടകംപള്ളി മന്ത്രിസഭയിലെ ശകുനി; രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളി മന്ത്രിസഭയിലെ ശകുനിയാണ്. കേരളം പിണറായി എന്ന് ആക്കാനാണ് ചിലരുടെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുതെന്നാണ് വി. മുരളീധരനെതിരായ കടകംപള്ളിയുടെ വിമര്‍ശനം.

ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്റെ കൈയിലിരുപ്പ് കാരണമാണെന്നാണ് വി. മുരളീധരന്‍ പറഞ്ഞിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button