Home-bannerKeralaNews
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. സാലറി ചലഞ്ച് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് ദുരന്ത നിവാരണ നിയമപ്രകാരം ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവിലെ സര്‍ക്കാര്‍ നടപടി നിയമപരമാക്കാനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതി. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം വൈകുമെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News