25.5 C
Kottayam
Monday, September 30, 2024

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

Must read

തിരുവനന്തപുരം: മലയാള നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. താരത്തിന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്.

മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളത്തിലെ മുന്‍നിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 15 ലക്ഷത്തോളം ഫോളോവേഴ്‌സാണുള്ളത്.

ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ് മേനോന്‍ തന്നെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോന്‍ പറയുന്നു. പേജിന്റെ അഡ്മിനുകളെ ഹാക്കര്‍മാര്‍ നീക്കം ചെയ്തുവെന്നും അനൂപ് മേനോന്‍ പറയുന്നു. തമാശ വീഡിയോകളാണ് ഇപോള്‍ ഹാക്കര്‍മാര്‍ പേജില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.

‘പ്രിയമുള്ളവരേ, എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിനായാണ് ഈ കുറിപ്പ്. ഇത് തിങ്കളാഴ്ചയാണ് ഹാക്കിങ് നടന്നത്. പേജില്‍ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കര്‍ നീക്കം ചെയ്തിരിക്കുകയാണ്. 15 ലക്ഷം സുഹൃത്തുക്കള്‍ ഉള്ള എന്റെ പേജിലൂടെ ഇപ്പോള്‍ അവര്‍ ഫണ്ണി വീഡിയോകളും സ്റ്റഫുകളും അപ്ലോഡുചെയ്യുകയാണ്. ഞങ്ങള്‍ ഫേസ്ബുക്കിനെയും സൈബര്‍ സെല്ലിനെയും അറിയിച്ചിട്ടുണ്ട്, ഇക്കാര്യം പരിശോധിക്കുമെന്ന് അവര്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പേജ് വീണ്ടെടുക്കുന്നതുവരെ ഇത് നിങ്ങള്‍ ഒരു അറിയിപ്പായി എടുക്കേണ്ടതുണ്ട്. നിങ്ങളുമായി ഉടന്‍ സംവദിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന ഒരു രാജാവിന്റെ വേഷത്തിലുള്ളൊരാളുടെ ചിത്രമാണ് ഹാക്ക് ചെയ്തവര്‍ ഇപ്പോള്‍ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്’- അനൂപ് മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കിങ് ഫിഷ്, പദ്മ, 21 ഗ്രാംസ് തുടങ്ങി നിരവധി സിനിമകളാണ് അനൂപ് മേനോന്‍ നായകനായി ഇറങ്ങാനിരിക്കുന്നത്. അനൂപ് മേനോന്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങി നിരവധി നടന്മാരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week