24.9 C
Kottayam
Saturday, June 6, 2026

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ മയോകാര്‍ഡിറ്റിസ്; കണ്ടെത്തലുമായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം

Must read

ജറുസലേം: ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ എടുത്ത ചെറുപ്പക്കാരില്‍ ഹൃദയ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡിറ്റിസ് കേസുകള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം. എന്നാല്‍ സാധാരണയില്‍ കൂടുതലായി വാക്‌സിന്‍ സ്വീകരിച്ചവരില്‍ മാത്രം മയോകാര്‍ഡിറ്റിസ് ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഫൈസര്‍ പ്രതികരിച്ചു.

2020 ഡിസംബറിനും 2021 മേയ് മാസത്തിനും ഇടയില്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത 50 ലക്ഷം ആളുകളില്‍ 275 പേര്‍ക്ക് മയോകാര്‍ഡിറ്റിസ് ബാധിച്ചതായി മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും നാല് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ ചെലവഴിച്ചിട്ടില്ല. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും പഠനത്തില്‍ പറയുന്നു.

മൂന്നു വിദഗ്ധ സംഘങ്ങളാണ് പഠനം നടത്തിയത്. 16നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ഫൈസറിന്റെ രണ്ടാം ഡോസ് എടുക്കുന്നതും മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. പഠനം അനുസരിച്ച് 16നും19 നും ഇടയില്‍ പ്രായമുളളവരിലാണ് ഇത് കൂടുതലായി ഇതുകണ്ടുവരുന്നത്.

മയോകാര്‍ഡിറ്റിസ് രോഗം സംബന്ധിച്ചുള്ള ഇസ്രയേല്‍ പഠനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാക്സിനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week