25.1 C
Kottayam
Thursday, May 9, 2024

സ്വര്‍ണ വില വര്‍ധിച്ചു; ഇന്ന് കൂടിയത് പവന് 160 രൂപ

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഇന്ന് പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഒരു ഗ്രാമിന് 20 രൂപ കൂടി 4610 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്.

ആഗോള വിപണിയിലെ നേട്ടം രാജ്യത്ത കമ്മോഡിറ്റി വിപണിയിലും പ്രതിഫലിച്ചു. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,469 രൂപയായി. 0.24ശതമാനമാണ് വര്‍ധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week