ന്യൂഡല്‍ഹി: കോവിഡ്-19നെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ വീട്ടിലിരിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഭൗമ ദിനം നൂതനമായ മാര്‍ഗത്തിലൂടെ ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് എയര്‍ടെലിന്റെ ഡിജിറ്റല്‍ വിനോദ പ്ലാറ്റ്‌ഫോമായ എയര്‍ടെല്‍ എക്‌സ്ട്രീം. 2020 ഭൗമ ദിന ആഘോഷത്തിന്റെ ഭാഗമായി ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കേജും ലോകത്തെ ആറു രാജ്യങ്ങളില്‍ നിന്നുള്ള 40 സംഗീതജ്ഞരും ചേര്‍ന്ന് അവരവരുടെ വീടുകളിലിരുന്ന് ഓണ്‍ലൈനിലൂടെ നടത്തുന്ന പ്രത്യേക കണ്‍സേര്‍ട്ട് എയര്‍ടെല്‍ ലൈവ് സ്ട്രീമായി അവതരിപ്പിക്കുന്നു. ഈ പരീക്ഷണ കാലഘട്ടത്തില്‍ ഐക്യവും കരുണയും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താരങ്ങള്‍ ഒരുമിച്ച് ”ഷൈന്‍ യുവര്‍ ലൈറ്റ്” എന്നൊരു പുതിയ ഗാനമായിരിക്കും അവതരിപ്പിക്കുക.
എയര്‍ടെല്‍ വരിക്കാര്‍ക്ക് എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയിലൂടെയും എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പിലൂടെയും ഇന്ന് രാത്രി എട്ടിന് സംഗീത പരിപാടി സൗജന്യമായി ലഭ്യമാകും.
ഡബ്ല്യുഡബ്ല്യുഎഫ്, കാലാവസ്ഥാ വ്യതിയാനത്തിനുള്ള യുഎന്‍, യുഎന്‍സിസിഡി, യൂണിസെഫ്, യൂനെസ്‌ക്കോ-എംജിഐഇപി, എര്‍ത്ത് ഡേ നെറ്റ്‌വര്‍ക്ക് എന്നിവരോടൊപ്പം വണ്‍ പേജ് സ്‌പോട്ട്‌ലൈറ്റാണ് മെഗാ സംഗീത പരിപാടി ഒരുക്കുന്നത്. ലോകാരോഗ്യ സംഘടന, കോവിഡ്-19 സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ട് എന്നിവയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.
ഗ്രാമി ജേതാവ് റിക്കി കേജിന്റെ പ്രത്യേക സംഗീത പരിപാടിയുമായി എയര്‍ടെലിന്റെ ഭൗമദിനാചരണം റിക്കി കേജും ലോകത്തെ 40 സംഗീതജ്ഞരും ചേര്‍ന്ന് നടത്തുന്ന പ്രത്യേക ഓണ്‍ലൈന്‍ കണ്‍സേര്‍ട്ട് എയര്‍ടെല്‍ ലൈവ് സ്ട്രീമായി ഇന്ന് രാത്രി എട്ടിന്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News