ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ദുബായ് ലൊക്കേഷനില്‍ നേരിട്ട അനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുയാണ് മല്ലിക.

സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ദുബായ് ഷൂട്ടിങ്ങില്‍ വച്ച് സിനിമയിലെ സൂപ്പര്‍ ഹീറോ തന്റെ മുറിയുടെ വാതിലില്‍ പാതിരാത്രി നിര്‍ത്താതെ മുട്ടിയ അനുഭവമാണ് മല്ലിക ഓര്‍ത്തെടുക്കുന്നത്.

നേരത്തേയും ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. നടന്മാരുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് താന്‍ വിസമ്മതിച്ചെന്നും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കിയെന്നും നടി വീഡിയോയിലൂടെ പറഞ്ഞു. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാമേഖലയില്‍ താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിച്ചു.

”ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെവന്ന് കാണണമെന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്നമെന്നാണ് അവര്‍ പറയുക. അവരെല്ലാം എന്റെകാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, ഞാന്‍ അങ്ങനെയല്ല”, മല്ലിക ഷെരാവത്ത് പറഞ്ഞു.

2003-ലെ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2004- ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സീ സിനി പുരസ്‌കാരം ലഭിച്ചു. ബോക്‌സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അത്.

ജാക്കിച്ചാന്‍ നായകനായ ‘മിത്ത്’ എന്ന ഹോളിവുഡ് ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006- ലെ ‘പ്യാര്‍ കെ സൈഡ് ഇഫക്ട്‌സ്’ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളില്‍ ഒരാളായി ഹോങ്കോങ്ങിലെ ഒരു ഫാഷന്‍ മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്.രാജ്കുമാര്‍ റാവു, തൃപ്തി ദിമിരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്കി വിദ്യ കാ വോ വാലാ വീഡിയോയാണ് മല്ലികയുടെ പുറത്ത് വരാനുള്ള ചിത്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News