32.3 C
Kottayam
Tuesday, April 30, 2024

ഒരു എം.എല്‍.എയായ തന്റെ അവസ്ഥയിതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?; കൊവിഡ് രോഗിയായ ഭാര്യയ്ക്ക് കിടക്കയ്ക്കായി അലഞ്ഞ് ബി.ജെ.പി എം.എല്‍.എ

Must read

ആഗ്ര: കൊവിഡ് രോഗിയായ ഭാര്യക്ക് കിടക്ക കിട്ടാന്‍ വേണ്ടി അലഞ്ഞ് എംഎല്‍എ. ബിജെപി എംഎല്‍എ രാംഗോപാല്‍ ലോധിയാണ് ഭാര്യയ്ക്ക് ചികിത്സ കിട്ടുന്നതിനായി ആശുപത്രികള്‍ കയറി ഇറങ്ങിയത്. ഉത്തര്‍പ്രദേശിലെ ഫിറോസ്ബാദ് ജില്ലയിലെ ജര്‍സാന മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി.

കൊവിഡ് സ്ഥിരീകരിച്ച് ആദ്യം ഫിറോസ്ബാദ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ആഗ്രയിലെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എ രാംനാഥ് ലോധി ഈ സമയത്ത് ഫിറോസാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കിടക്കയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയെ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകായിരുന്നു.

അവിടയെത്തിയപ്പോള്‍ അവിടെയും കിടക്കയില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എംഎല്‍എ ആഗ്രയിലെ ജില്ലാ മജിസ്ട്രേറ്റുമായി ബന്ധപ്പെട്ട ശേഷം മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ കിടക്ക കിട്ടിയത്. എന്നാല്‍ 24 മണിക്കൂറായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു.

ആശുപത്രിയിലെ ആരുമായും ബന്ധപ്പെടാനും കഴിയുന്നില്ല. അടുത്തിടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത എംഎല്‍യ്ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആഗ്രയിലേക്ക് പോകാനും വയ്യാത്ത അവസ്ഥയിലാണ്. ഒരു എംഎല്‍എയായിയിട്ടും തന്റെ അവസ്ഥയിതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും രാംഗോപാല്‍ ലോധി ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week