31 C
Kottayam
Saturday, September 28, 2024

മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുതെന്നും നിര്‍ദ്ദേശം

Must read

തിരുവനന്തപുരം:പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്‍പ്പനശാലകള്‍ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്.

മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസ് ആയതിനാല്‍ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാം.
ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും തടയാന്‍ പാടില്ല.

മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളില്‍ പോലീസ് നിശ്ചിതസമയത്തിനു മുന്‍പ് തന്നെ കടകള്‍ നിർബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കണം.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്പറും വാങ്ങി വയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല.

വന്‍കിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉടമയോ കരാറുകാരനോ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

Popular this week