ചെന്നൈ: മകളെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് സഹോദരി ഭര്‍ത്താവിന് എതിരേയും പാസ്റ്ററിനെതിരേയും ഗായിക പോലീസില്‍ പരാതി നല്കി. കില്‍പ്പുക്ക് വനിതാ പോലീസ് സ്റ്റേഷനിലാണ് ഗായിക പരാതി നല്‍കിയത്.
ഹൈദരാബാദിലാണ് ഗായികയിപ്പോള്‍ താമസിക്കുന്നത്. ചെന്നൈയില്‍ ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വെച്ച് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഗായികയുടെ പരാതി. സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
താന്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലെക്ക് വന്നപ്പോഴാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞതെന്ന് ഗായിക പറയുന്നു. തുടര്‍ന്ന് ഗായിക ചെന്നൈയിലെത്തി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News