ദമ്പതിമാര്‍ കിണറ്റില്‍ ചാടി, രക്ഷിക്കാന്‍ നാട്ടുകാരനും പിന്നാലെ ചാടി; ഒടുവില്‍ മൂന്നു പേരെയും കരക്കെത്തിച്ചത് ഫയര്‍ഫോഴ്‌സെത്തി

ഇരിട്ടി: കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടി. ഇരുവരെയും രക്ഷിക്കാന്‍ നാട്ടുകാരനും പിന്നാലെ ചാടി. ഒടുവില്‍ മൂവരെയും ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.

ഇരിട്ടി ഹാജി റോഡില്‍ വിഷുദിനത്തില്‍ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഭാര്യ കിണറ്റില്‍ ചാടിയപ്പോള്‍ പിന്നാലെ ഭര്‍ത്താവും ചാടി. ഇതോടെ മക്കള്‍ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ യുവാവ് ഇരുവരെയും രക്ഷിക്കുന്നതിനായി കിണറ്റില്‍ ചാടുകയായിരുന്നു.

വെള്ളം കുറവായതിനാല്‍ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരയ്‌ക്കെത്തിച്ച മൂവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News