24 C
Kottayam
Sunday, June 7, 2026

സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം;വൈദ്യുതിബില്ലിലും വീട്ടിലും ക്യു.ആർ. കോഡ്

Must read

തിരുവനന്തപുരം: വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങൾ ക്ഷണിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരം ക്യു.ആർ. കോഡ് നൽകുന്നതും പരിഗണനയിലാണ്. സുരക്ഷിതമായി ഒരുസ്ഥലത്ത് ഒട്ടിച്ചുവെക്കാം. കോഡ് സ്‌കാൻചെയ്താൽ അതത് കാലത്തെ വൈദ്യുതിബില്ലിന്റെ വിവരങ്ങൾ അറിയാം. പണം അടയ്ക്കുകയും ചെയ്യാം.

ബിൽ നൽകുമ്പോൾത്തന്നെ പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ വെള്ളയമ്പലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോൾ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.

ഉപഭോക്താക്കളുമായുള്ള ഇടപെടലിന് ഇപ്പോൾ കെ.എസ്.ഇ.ബി. പ്രാമുഖ്യം നൽകുന്നില്ലെന്ന് ബോർഡ് ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കസ്റ്റമർ കെയർസെന്റർ തുടങ്ങും. പരാതികൾ പരിഹരിക്കാൻ പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെ കോൾസെന്റർ സേവനം നൽകണമെന്നും ചെയർമാൻ പറഞ്ഞു.

- Advertisement -

മാസം 1750 കോടി ശരാശരി വരുമാനം ലഭിക്കുമ്പോൾ വൈദ്യുതി ബോർഡ് ചെലവിടേണ്ടിവരുന്നത് 1950 കോടി രൂപ. മാസംതോറും 200 കോടിയാണ് ബോർഡിന് അധികം കണ്ടെത്തേണ്ടിവരുന്നത്.

- Advertisement -

‘ഇങ്ങനെപോയാൽ കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യാവും’ എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ ബോർഡിന്റെ പ്രതിമാസവരുമാനം 150 കോടിയെന്ന് ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞതായി ചേർത്തിരുന്നത് പിശകാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week