33.2 C
Kottayam
Sunday, September 29, 2024

കായംകുളത്ത് ബി.ജെ.പി-യു.ഡി.എഫ് ഡീല്‍; യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് വോട്ടു മറിച്ചതിന്റെ രഹസ്യ സന്ദേശങ്ങള്‍ പുറത്ത്

Must read

കായംകുളം: കായംകുളത്ത് ബി.ജെ.പി-യു.ഡി.എഫ് ഡീല്‍ നടന്നതിന്റെ കൂടുതല്‍ തെളിവ് പുറത്ത്. ബിജെപിയുടെ വാട്സ് അപ്പ് ഗ്രൂപ്പായ കാവിപ്പട, പുതുപ്പള്ളി എന്നിവയിലാണ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് മറിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് വോട്ട് മറിക്കല്‍. ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം പഞ്ചായത്തുകളിലടക്കം ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ച് നല്‍കി.

തെരഞ്ഞെടുപ്പ് ദിവസം മിക്ക ബൂത്തുകളിലും ബിജെപി നിര്‍ജീവമായിരുന്നു. ബൂത്തില്‍ ബിജെപി ഏജന്റുമാര്‍ പോലും ഇല്ലായിരുന്നു. ബിജെപി സ്വാധീന പ്രദേശങ്ങളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണം ഉണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week