23.2 C
Kottayam
Tuesday, November 26, 2024

കേരളത്തിലെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചതായി എ കെ ആന്റണി

Must read

കേരള രാഷ്ട്രീയത്തിലേക്ക് ഇനി താനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലെ തന്റെ രാഷ്ട്രീയം 2004ല്‍ അവസാനിച്ചു.രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സി.പി.എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ പി.ബിക്ക് പോലും നിയന്ത്രിക്കാനാവാത്ത സ്ഥിതി വരും. ഭരണത്തുടര്‍ച്ച കേരളത്തിന്റെ സര്‍വ്വ നാശത്തിനാവും വഴി തെളിക്കുക. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാവ് കെ.പി.സി.സി പ്രസിഡന്റാണ്. അതേസമയം,​ കൂട്ടായ നേതൃത്വമാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ ആരെയും ഉയര്‍ത്തിക്കാട്ടുന്നില്ല. മികച്ച വിജയത്തിന് കൂട്ടായ പരിശ്രമം വേണ്ടതിനാലാണ് ഇത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എല്ലാ നേതാക്കളും വിട്ടുവീഴ്ച ചെയ്തു. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല. വനിതാപ്രാതിനിദ്ധ്യത്തിന്റെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വീഴ്ചയുണ്ടായി. ഈ തെറ്റ് യു.ഡി.എഫ് ആവര്‍ത്തിക്കില്ല.

മുസ്ലീം ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയത്തില്‍ മേധാവിത്വത്തിന് പ്രസക്തിയില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയെക്കുറിച്ച്‌ നല്ല അഭിപ്രായമാണ്. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്.

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തില്‍ വലിയ സ്വാധീനമുള്ളത്. യു.ഡി.എഫ് വിട്ട ജോസ് കെ.മാണി ചെയ്തത് ശരിയല്ല. അത് ആ പാര്‍ട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ ഒരു പരിധിയുണ്ട്. നേമത്ത് രാജഗോപാല്‍ ജയിച്ചത് അദ്ദേഹത്തിന് കിട്ടിയ പ്രത്യേക പരിഗണന കാരണമാണെന്നും ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week