ഷക്കീല കോൺഗ്രസിൽ ചേർന്നു

ചെന്നൈ: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്‌നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഷക്കീല പ്രതികരിച്ചു. മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം.

കഴിഞ്ഞ കുറേ കാലങ്ങളായി സിനിമ മേഖലയിൽ നിന്നും ഷക്കീല വിട്ടുനിൽക്കുകയായിരുന്നു. വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരുമെന്ന് അടുത്തിടെ താരം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോൺഗ്രസിലൂടെ ഷക്കീല രാഷ്ട്രീയത്തിലേയ്ക്കും ചുവടുവെച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷക്കീല പാർട്ടിയിലെത്തിയത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന ഷക്കീല 100ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട ഷക്കീല ആദ്യ കാലത്ത് അഡൽ‌സ് ഒൺലി ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News