ന്യൂഡല്‍ഹി : ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി. കോണ്‍ഗ്രസ് ഇടക്കാല പ്രസഡന്റ് സോണിയാ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന പ്രഖ്യാപിച്ചത്.
അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെയാണ് ദേശീയ ഭാരവാഹികളായി നിയമിച്ചിരിക്കുന്നത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആണ്. പാര്‍ലമെണ്ട്് അംഗം എന്ന നിലയില്‍ ലോക്സഭയില്‍ രമ്യയുടെ പ്രകടനത്തില്‍ സോണിയാഗാന്ധി തൃപ്തയാണ്. അതിനുള്ള അംഗീകാരം കൂടിയാണ് പുതിയ പദവി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News