30 C
Kottayam
Monday, November 25, 2024

കൊവിഡ് റിസ്ക് കൂടിയ രാജ്യങ്ങൾ: ബ്രിട്ടന്റെ പട്ടികയില്‍ ഖത്തറും ഒമാനും

Must read

ബ്രിട്ടൺ: ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ഈ മാസം 19 മുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വകഭേദം വന്ന കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയത്.

ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ വിമാനസര്‍വീസുകള്‍ക്കും ബ്രിട്ടന്‍ താത്കാലിക വിലക്കേര്‍പ്പെടുത്തി. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഈ മാസം പത്തൊമ്പത് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.
ഇപ്പോള്‍ ഖത്തറില്‍ കാണപ്പെടുന്ന വകഭേദം വന്ന വൈറസ് ബ്രിട്ടനില്‍ നിന്ന് വന്നതാണെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

,p>ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊവിഡ് വ്യാപനം പ്രാദേശികമായാണ് ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഒരാഴ്ച 30 ശതമാനം കൊവിഡ് കേസുകളാണ് വര്‍ധിച്ചത്. പുതിയ കേസുകളില്‍ മഹാരാഷ്ട്രയില്‍ നിന്നുമാത്രം 60 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പകര്‍ച്ചവ്യാധി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പോലെ കഴിഞ്ഞവര്‍ഷം അനുവര്‍ത്തിച്ച മാര്‍ഗങ്ങള്‍ തേടാവുന്നതാണ്. വാക്സിനേഷന്‍ പരിപാടി കൂടുതല്‍ വിപുലമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോഴും മുതിര്‍ന്നവര്‍ ഉള്‍പ്പെടെ അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തിലുള്ള ജനങ്ങളുടെ അനാസ്ഥയാണ് രോഗബാധ വീണ്ടും വര്‍ധിക്കുന്നതിന്റെ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്തെ 85 ശതമാനം കൊവിഡ് കേസുകളും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ് രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തിങ്കളാഴ്ച 26,291 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭോപ്പാല്‍: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.

എന്നാല്‍ എത്രനാളത്തേക്കാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതെന്ന് അറിയിച്ചിട്ടില്ല. ജബല്‍പുര്‍, ഗ്വാളിയോര്‍, ഉജ്ജെയ്ന്‍, രത്ലാം, ചിന്ദ്വാര, ബേതുല്‍, ഹര്‍ഗോണ്‍ എന്നീ സ്ഥലങ്ങളില്‍ രാത്രി 10 ന് ശേഷം കടകള്‍ അടയ്ക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്നും ഒരാഴ്ച ഐസൊലേഷനില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 1970 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 104 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 91 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,23,90,578 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4422 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 229, കോഴിക്കോട് 231, കോട്ടയം 199, കണ്ണൂര്‍ 137, തൃശൂര്‍ 164, തിരുവനന്തപുരം 102, കൊല്ലം 162, പത്തനംതിട്ട 107, ആലപ്പുഴ 101, മലപ്പുറം 96, ഇടുക്കി 76, കാസര്‍ഗോഡ് 67, പാലക്കാട് 25, വയനാട് 46 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, തിരുവനന്തപുരം, എറണാകുളം, പാലക്കാട് 2 വീതം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 183, കൊല്ലം 33, പത്തനംതിട്ട 141, ആലപ്പുഴ 159, കോട്ടയം 155, ഇടുക്കി 97, എറണാകുളം 752, തൃശൂര്‍ 216, പാലക്കാട് 62, മലപ്പുറം 277, കോഴിക്കോട് 365, വയനാട് 35, കണ്ണൂര്‍ 319, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,127 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,63,444 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,461 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,39,309 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4152 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 449 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

Popular this week