24.1 C
Kottayam
Monday, September 30, 2024

പെണ്‍മക്കളോട് ലൈംഗികാതിക്രമം; ഭര്‍ത്താവിനെ ഭാര്യ കൊന്ന് വീടിന് സമീപം കുഴിച്ചിട്ടു!

Must read

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയ ഭാര്യ അറസ്റ്റില്‍. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ വനസ്ഥാലിപുരം മന്‍സൂറാബാദ് സ്വദേശിനിയായ 32കാരി മര്യാദ അഗര്‍വാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ രണ്ടാം ഭര്‍ത്താവായ ഗഗന്‍ ദീപാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം എട്ടിനാണ് മര്യാദ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്. വീടിന് സമീപം ഡ്രെയിനേജ് ആവശ്യങ്ങള്‍ക്കായി എടുത്ത കുഴിയിലേക്ക് മര്യാദ ഭര്‍ത്താവിന്റെ മൃതദേഹം ഇട്ട് കുഴിച്ചുമൂടുകയായിരുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ സഹോദരങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മര്യാദ പരാതി നല്‍കിയത്. ഡല്‍ഹിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ പോലീസ് ഭാര്യയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് യുവതി ഒടുവില്‍ സത്യം പറയുന്നത്. രണ്ടാം ഭര്‍ത്താവയ ഇയാള്‍ ആദ്യ ബന്ധത്തില്‍ ഉണ്ടായ പെണ്‍മക്കളോട് ലൈംഗികാതിക്രമം നടത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കൊലപാതകം നടന്ന ദിവസം സുനില്‍ എന്ന സുഹൃത്തുമായി വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു ഭര്‍ത്താവ്. ഇതിന് പിന്നാലെയാണ് കത്തികൊണ്ട് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കുഴിയിലിട്ട് മൂടുകയായിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സുനില്‍ എന്ന വ്യക്തിയുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. അഴുകി തുടങ്ങിയ നിലയില്‍ മൃതദേഹം പോലീസ് കുഴിയില്‍ നിന്നു കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

Popular this week