ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പൂങ്കാവ് വടക്കന്‍ പറമ്പില്‍ പോളിന്റെ ഭാര്യ റീത്താമ്മ(ക്ലാരമ്മ-57) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ലൈന്‍കമ്പി പൊട്ടി ഇവരുടെ പുരയിടത്തില്‍ വീഴുകയായിരുന്നു. രാത്രി പ്രദേശത്ത് കറണ്ടില്ലായിരുന്നതിനാല്‍ കമ്പി പൊട്ടി വീണ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണുകിടന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനിടയില്‍ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേല്‍ക്കുകയായിരിന്നു.

ബഹളം കേട്ട് ഭാര്‍ത്താവ് ഓടിയെത്തിയെങ്കിലും ഇദ്ദേഹം ഷോക്കേറ്റ് തെറിച്ചു പോയി. പിന്നീട് സമീപവാസികളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റീത്തമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ജോബിന്‍ (കാനഡ),റീബ. മരുമക്കള്‍: നന്ദന (കാനഡ), അനീഷ്. സംസ്‌ക്കാരം വെള്ളിയാഴ്ച പൂങ്കാവ് പള്ളിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News