ആ കുളി സീനിലൂടെയാണ് ആളുകള്‍ക്ക് ഞാന്‍ സുപരിചിതയായത്; വൈഗ റോസ്
മോഹന്‍ലാല്‍ നായകനായ അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് വൈഗ റോസ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെര്‍ ദി ഫിയര്‍’ എന്ന പ്രോഗ്രാമിലും വൈഗ പങ്കെടുത്തിരുന്നു. ഇപ്പോള്‍ തമിഴ് കളേഴ്സ് ടി.വിയിലെ കോമഡി നെറ്റ്‌സ് എന്ന പ്രോഗ്രാമില്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരം.
അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓര്‍ഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛന്‍, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കളിയച്ഛന്‍ എന്ന സിനിമയിലെ കുളിസീനിലൂടെയാണ് താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത്.
”മലയാളം തമിഴ് ഉള്‍പ്പെടെ ഒരുപാട് സിനിമ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ആള്‍ക്കാര്‍ എന്നെ തിരിച്ചറിയുന്നത് കളിയച്ഛന്‍ എന്ന സിനിമയിലെ കുളി സീനിലൂടെയാണ്. വൈഗ റോസ് എന്ന് ആള്‍ക്കാര്‍ക്ക് അറിയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.” വൈഗ തുറന്നു പറയുന്നു.