കൊച്ചി:പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തീയതികളിൽ പണിമുടക്കും.ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ഇതോടെ നാലു ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കും. 11 ന് ശിവരാത്രി അവധിയും 13, 14 ശനി, ഞായർ അവധിയുമാണ്.
മാർച്ച് എട്ടിനും 12നും പ്രതിഷേധ മാസ്ക് ധരിച്ചാണ് ബാങ്ക് ജീവനക്കാർ ജോലിക്ക് എത്തുകയെന്ന് യുഎഫ്ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ അറിയിച്ചു. വിവിധ തീയതികളിലായി ജില്ലാ- ടൗൺതല ധർണകളും 12ന് റാലികളും നടക്കും. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കുമെന്ന തീരുമാനത്തിനെതിരെ മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാർ പണിമുടക്കും.
എൽഐസി ഓഹരി വിൽപനക്കെതിരെ ജീവനക്കാർ മാർച്ച് 18ന് പണിമുടക്കും. മാർച്ച് 13 മുതൽ 16വരെ ബാങ്കിംഗ് മേഖലയും 17,18 തീയതികളിലായി ഇൻഷുറൻസ് മേഖലയും സ്തംഭിക്കുന്ന സാഹചര്യമൊഴിവാക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യ വൽക്കരണ ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുള്ളത്.
പണിമുടക്ക് കൂടാതെ ഈ മാസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് 11 ദിവസമാണ്.അഞ്ച് ഉത്സവ അവധി ദിനങ്ങൾ ഉൾപ്പടെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്. കൂടാതെ രാജ്യത്തെ ബാങ്കുകളും 4 ഞായർ ആഴ്ചകളിലും, 2 ശനിയാഴ്ചകളിലും അടഞ്ഞു കിടക്കും. മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിലാണ് ബാങ്കുകൾക്ക് അവധി ഉള്ളത്.
തോടെയാണ് മൊത്തം അവധിദിനങ്ങൾ 11 ദിവസം ആയി മാറുന്നത്. എന്നിരുന്നാലും, ബാങ്ക് സംസ്ഥാന അവധി ദിനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുമെന്നും ചില ബാങ്കിംഗ് കമ്പനികൾ ചിലപ്പോൾ ഇത് ആചരിക്കില്ലെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. അവധി ദിനങ്ങൾ ഒരു പ്രത്യേക സംസ്ഥാനത്ത് ആഘോഷിക്കുന്ന ഉത്സവങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
രാജ്യത്തിലെ ബാങ്ക് അവധിദിനങ്ങൾ രണ്ടുവിഭാഗങ്ങളിലായി ആണുള്ളത്: നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകൾക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റിൽമെന്റ് ഹോളിഡേയ്ക്കു കീഴിൽ വരുന്ന അവധി. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകളും ആവശ്യങ്ങളും മാർച്ചിലേക്ക് മാറ്റിവച്ചവർ കലണ്ടറിൽ സൂചിപ്പിച്ചിരിക്കുന്ന തീയതികൾ അനുസരിച്ച് ആസൂത്രണം ചെയ്യണം.
2021 മാർച്ച് മാസത്തെ അവധിദിനങ്ങളുടെ പട്ടിക ഇങ്ങനെ:
മാർച്ച് 5: ചാപ്ചർ കുട്ട് (മിസോറം) ആഘോഷിക്കുന്നതിനാൽ ബാങ്കുകൾ അവധി.
മാർച്ച് 11: മഹാശിവരാത്രി ആഘോഷങ്ങൾ കാരണം ബാങ്കിംഗ് പ്രവർത്തനങ്ങൾ അവധി ആയിരിക്കും (ദേശ വ്യാപക അവധി)
മാർച്ച് 13: രണ്ടാമത്തെ ശനിയാഴ്ച ആയതിനാൽ, ബാങ്കുകൾ ഈ ദിവസത്തേക്ക് അടച്ചിരിക്കും (ദേശ വ്യാപക അവധി)
മാർച്ച് 22: ബീഹാർ ദിനമായി (ബിഹാർ) ആചരിക്കുന്നതിനാൽ ബാങ്കുകൾക്ക് അവിടെ അവധി ആയിരിക്കും.
മാർച്ച് 27: നാലാം ശനിയാഴ്ച (നാഷണൽ) കാരണം ബാങ്കുകൾ അടച്ചിരിക്കും. ദേശവ്യാപക അവധിയാണ്.
മാർച്ച് 29, 30: ഹോളി ആഘോഷങ്ങൾ കാരണം ഈ രണ്ട് ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.
ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കളോട് ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ അതനുസരിച്ച് ആസൂത്രണം ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, എല്ലാ ബാങ്കിംഗ് ഇടപാടുകളും മറ്റ് കാര്യങ്ങളും ചെയ്യാൻ അവർക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.