25.5 C
Kottayam
Monday, September 30, 2024

വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ തള്ളിയിട്ടു,ക്ളീനർ അറസ്റ്റിൽ

Must read

ഇരിട്ടി: വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.എന്നാൽ വരിവരിയായി നിന്ന് വാഹനത്തിൽ കയറുന്ന വിദ്യാർത്ഥിയെ ബഷീറിനും തള്ളിയിടുന്ന ക്ലീനറുടെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തളളിയിട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വരിവരിയായി കുട്ടികൾ അച്ചടക്കത്തോടെ കയറുന്നതിനിടെ ഇയാൾ ബെല്ലടിക്കുകയും വണ്ടി നീങ്ങുകയും ചെയ്തു. ഉടൻ തന്നെ പടിക്കൽ നിന്ന കുട്ടിയെ ഇയാൾ തള്ളിയിടുകയായിരുന്നു.

റോഡിന്റെ സൈഡിലേക്ക് വീണതിനാൽ വീൽ കയറിയുള്ള വലിയ അപകടം ഒഴിവാകുകയായിരുന്നു. എങ്കിലും കുട്ടി വീണത് നടുവടിച്ചും തലയിടിച്ചുമാണ്.ഇതിനെ തുടര്‍ന്ന് കുറ്റക്കാരനായ ക്ലീനര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലില്‍ നിഷേധിച്ചുവെങ്കിലും സി സി ടി വിയുടെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കണ്ണൂര്‍ ജില്ലയിലെ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടത്. സംഭവത്തില്‍ ഇരിട്ടി -കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന കെ സി എം ബസിലെ ക്ലീനര്‍ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്.ഇയാളെ പിടികൂടിയതിനോടൊപ്പം ബസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം തുടരുന്ന സാഹചര്യത്തില്‍ നടപടി ശക്തമാകുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week