കോഴിക്കോട് : ജാതി പരമായി അധിക്ഷേപത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ പഞ്ചായത്തംഗം രാജിവെച്ചു. കെ എസ് അരുണ്‍കുമാറാണ് രാജി നല്‍കിയത്. ദളിത് വിഭാഗത്തില്‍പ്പെടുന്ന കെ എസ് അരുണ്‍ കുമാര്‍. സഹ പഞ്ചായത്തംഗങ്ങള്‍ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി സമര്‍പ്പിച്ചിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സഹ മെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്പര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ്. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ് രാജിയെന്നും വോട്ടര്‍മാര്‍ ക്ഷമിക്കണമെന്നും ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞമാസം 27ന് നടത്തിയ ഭരണസമിതി യോഗത്തില്‍ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് അരുണ്‍കുമാറിന്റെ പരാതിയില്‍ പറയുന്നത്. പാര്‍ട്ടിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വായ്മൂടി കെട്ടി ബാനറും പിടിച്ചാണ് അരുണ്‍കുമാര്‍ ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുകയും ശേഷം രാജി സമര്‍പ്പിക്കുകയുമായിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :
വോട്ടര്‍മാര്‍ ക്ഷമിക്കണം
മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്പര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി…
മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം
”ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു ‘