Home-bannerKeralaNews

കൊറോണ ലക്ഷണങ്ങളോടെ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍

കോട്ടയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിയ്ക്കുന്നകതിനിടെ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നെത്തിയ രണ്ടുപേരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരോട് ഇടപഴകാതെ വീട്ടില്‍ കഴിയുകയായിരുന്നു.

എല്ലാ ദിവസവും ഇരുവരുടെയും ആരോഗ്യ നില അധികൃതര്‍ വിലയിരുത്തിവന്നിരുന്നു.എന്നാല്‍ ഇന്നു നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് പനി,തൊണ്ടവേദന,ശ്വാസ തടസം,ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയിലെത്തിച്ച ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹോങ്കോംഗില്‍ നിന്നെത്തിയ 79 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker