News
രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് കാരണം മോദിയല്ലെന്ന് സക്കറിയ
തിരുവനന്തപുരം: രാജ്യത്തിന്റെ നിലവിലെ പ്രശ്നങ്ങള്‍ക്കും അവസ്ഥക്കും കാരണം പ്രതിപക്ഷമാണ് എഴുത്തുകാരന്‍ സക്കറിയ. മുഖ്യശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും സക്കറിയ പറഞ്ഞു. തിരുവനന്തപുരത്ത് സമാപിച്ച മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സക്കറിയ.
നിലവിലെ അവസ്ഥ മറികടക്കാന്‍ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടമാണ് വേണ്ടതെന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇന്ത്യയോട് കൂറുണ്ടെങ്കില്‍ അവര്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ് വേണ്ടതെന്നും സക്കറിയ പറഞ്ഞു. നിലവിലെ അവസ്ഥയ്ക്ക് ഉത്തര വാദി നരേന്ദ്ര മോദി അല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News