കോളേജ് അധ്യാപികയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി,യുവാവ് അറസ്റ്റില്‍

മുംബൈ :രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് അവസാനമില്ല.ഏറ്റവുമൊടുവില്‍ കോളേജ് അധ്യാപികയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താനാണ് ശ്രമം നടന്നിരിയ്ക്കുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയിലാണ് അന്‍കിത എന്ന ഇരുപത്തി അഞ്ചുകാരിയ്ക്ക് നേരെ് ആക്രമണം ഉണ്ടായത്. നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമവുമായി ബന്ധപെട്ടു വികേഷ് നഗ്രല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ വികേഷ് കൈവശം കരുതിയിരുന്ന പെട്രോള്‍ അന്‍കിതയ്ക്ക് നേരെ ഒഴിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടയില്‍ തീ കൊളുത്തുകയുമായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്. ഉടന്‍ തന്നെ അന്‍കിതയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അന്‍കിതയുടെ തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നതെന്നും, നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News