25.5 C
Kottayam
Monday, September 30, 2024

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളില്‍ കയറ്റി; ഗൂഗിളിന് 9.4 കോടി രൂപ പിഴ

Must read

പാരിസ്: ഓണ്‍ലൈന്‍ സേര്‍ച്ചിങ് വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളില്‍ കയറ്റിയതിന്റെ പേരില്‍ ഗൂഗിളിന് 9.4 കോടി രൂപ പിഴ ചുമത്തി. ഫ്രാന്‍സിലെ ഹോട്ടലുകള്‍ ഗൂഗിളിന്റെ സേര്‍ച്ചിങ് ലിസ്റ്റില്‍ റാങ്ക് ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു എന്ന ധനമന്ത്രാലയത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. 2019 ല്‍ ആരംഭിച്ച ഒരു മാസത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ഗൂഗിളിനെതിരെ നടപടി സ്വീകരിച്ചത്.

ഗൂഗിള്‍ അയര്‍ലന്‍ഡും ഗൂഗിള്‍ ഫ്രാന്‍സും ചേര്‍ന്നാണ് 13.4 ലക്ഷം ഡോളര്‍ (ഏകദേശം 9.4 കോടി രൂപ) പിഴയായി നല്‍കേണ്ടത്. അറ്റൗട്ട് ഫ്രാന്‍സ് റാങ്കിങ്ങിന് പകരം ഗൂഗിള്‍ സ്വന്തം മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു ലിസ്റ്റ് സ്ഥാപിച്ചുവെന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോമ്പറ്റീഷന്‍, കണ്‍സ്യൂഷന്‍ ആന്‍ഡ് ഫ്രോഡ് കണ്ട്രോള്‍ (ഡിജിസിസിആര്‍എഫ്) പറഞ്ഞു.

നിരവധി ഹോട്ടലുകളില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് ഗൂഗിളിന്റെ റാങ്കിങ് ലിസ്റ്റിലുള്ള 7,500ലധികം ഹോട്ടലുകളെ ധനവകുപ്പ് വിലയിരുത്തിയത്. ഗൂഗിള്‍ താഴ്ന്ന റാങ്കിലുള്ള ഹോട്ടലുകളാണ് സേര്‍ച്ച് റിസള്‍ട്ടില്‍ ആദ്യ പേജില്‍ തന്നെ ലിസ്റ്റ് ചെയ്തിരുന്നത്. സേര്‍ച്ച് എന്‍ജിന്‍ 2019 സെപ്റ്റംബര്‍ മുതല്‍ ഹോട്ടല്‍ റാങ്കിങ് രീതികളില്‍ ഭേദഗതി വരുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week