24.6 C
Kottayam
Monday, June 8, 2026

വീണ്ടും അതിഥി തൊഴിലാളിയെ കടാക്ഷിച്ച് ഭാഗ്യദേവത; തൊഴില്‍ തേടി വന്ന സാബിര്‍ ബംഗാളിലേക്ക് മടങ്ങുന്നത് ലക്ഷപ്രഭുവായി

Must read

കൊച്ചി: തൊഴില്‍ തേടി പറവൂരിലെത്തിയ ബംഗാള്‍ സ്വദേശി സാബിര്‍ നാട്ടിലേക്ക് മടങ്ങുന്നത് ലക്ഷപ്രഭുവായി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയാണ് സാബിറിനെ ലക്ഷപ്രഭുവാക്കിയിരിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് സാബിറിന് ലഭിച്ചിരിക്കുന്നത്.

ഏഴ് വര്‍ഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സാബിര്‍ ജോലി ചെയ്യുകയാണ്. രണ്ട് വര്‍ഷത്തോളമായി പറവൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നു. ജോലി ചെയ്യുന്ന ശമ്പളത്തിന്റെ പകുതിയും ലോട്ടറിക്കായാണ് സാബിര്‍ ചെലവാക്കിയിരുന്നത്. ദിവസവും ലോട്ടറി എടുക്കും.

പറവൂരില്‍ ലോട്ടറി വില്‍പന നടത്തുന്ന ശിവരാമനില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 42 ലോട്ടറിയാണ് സാബിര്‍ എടുത്തത്. അതിലൊന്നിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ടിക്കറ്റ് എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

പകലും രാത്രിയും രണ്ട് ഹോട്ടലുകളില്‍ ജോലി ചെയ്താണ് സാബിര്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. നാല് സഹോദരന്‍മാരും മൂന്ന് സഹോദരിമാരുമുണ്ട്. ആറുമാസം കൂടി കേരളത്തില്‍ ഹോട്ടല്‍ ജോലി തുടരാനാണ് സാബിറിന്റെ ആലോചന. ശേഷം നാട്ടില്‍ എത്തി ഒരു ഹോട്ടല്‍ തുടങ്ങാനും വീട് വയ്ക്കാനും ആഗ്രഹമുണ്ട്.

- Advertisement -

കഴിഞ്ഞ ജനുവരി 30ന് നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനവും അതിഥി തൊഴിലാളിയ്ക്കായിരുന്നു. കൊയിലാണ്ടിയില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശി നാല്‍പ്പതുകാരന്‍ മുഹമ്മദ് സായിദിനാണ് അമ്പത് ലക്ഷം രൂപ ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week