നെറ്റിയില്‍ ‘മില്‍മ’യുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടിക്ക് മില്‍മ എന്ന് പേര് നല്‍കി ഉടമ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

വയനാട്: നെറ്റിയില്‍ ‘മില്‍മ’യുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടിക്ക് മില്‍മയെന്ന പേര് നല്‍കി ഉടമസ്ഥന്‍. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ചത്. പശുക്കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പശുക്കുട്ടിയെ നേരില്‍ കണ്ടവരും ചിത്രത്തില്‍ കണ്ടവരും എന്തോ കൗതുകം കണ്ട മട്ടിലാണ്.

ജനിച്ച് രണ്ടാം ദിവസമാണ് പശുക്കുട്ടിയുടെ തലയിലെ മില്‍മ ചിഹ്നം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പശുക്കുട്ടിയുടെ നെറ്റിയില്‍ മില്‍മയുടെ ചിഹ്നം ഉള്ളതിനാല്‍ മില്‍മ എന്നു തന്നെ വിളിക്കാമെന്ന് ജോസഫും കുടുംബവും തീരുമാനിച്ചു. കേട്ടവരെല്ലാം ഇത് തന്നെയാണ് ഉചിതമായ പേരെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയ ‘മില്‍മ’ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മലബാര്‍ മില്‍മയുടെ ഫേസ്ബുക്ക് പേജില്‍ പശുവിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘മില്‍മ എന്നില്‍ എന്നുമുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് മലബാര്‍ മില്‍മ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News