25 C
Kottayam
Tuesday, October 1, 2024

കായിക താരം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി

Must read

ഗുവാഹട്ടി: ഇന്ത്യന്‍ കായിക താരം ഹിമ ദാസ് അസം പോലീസില്‍ ഡിഎസ്പി ആയി നിയമിതയായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമായത്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന്‍റെ കായിക നയത്തില്‍ വേണ്ട മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒളിമ്പിക്‌സിലോ ഏഷ്യന്‍ ഗെയിംസിലോ കോമണ്‍ വെല്‍ത്ത് ഗെയിംസിലോ രാജ്യത്തിനായി മെഡല്‍ നേടുന്ന താരങ്ങളെ ക്ലാസ് വണ്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു. അതിന്‍റെ ഭാഗമായാണ് ഹിമ ദാസിനെ ഡി.എസ്.പിയായി തെരെഞ്ഞെടുത്തത്.

ധിങ് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന 20 കാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. 2019-ല്‍ അഞ്ച് സ്വര്‍ണമെഡലുകളാണ് ഈ താരം വാരിക്കൂട്ടിയത്. ക്ലാഡോ അത്‌ലറ്റിക്ക് മീറ്റ്, കുന്‍ടോ അത്‌ലറ്റിക്‌സ് മീറ്റ്, പോസ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് എന്നീ മീറ്റുകളില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week