ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന
ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന വരുത്തിയതായി റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും വർദ്ധിപ്പിച്ചിച്ചതായാണ് റിപ്പോർട്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ പരമാവധി 5600 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന.
കോവിഡ് സാഹചര്യത്തിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതു കാരണം ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ആഭ്യന്തര ഫ്ലൈറ്റ് ഓപ്പറേറ്റർമാർക്ക് നിരക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 25 ന് ആഭ്യന്തര വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമ്പോഴാണ് നിരക്ക് പരിധി നിശ്ചയിച്ചു നൽകിയത്.
മെയ് 21 ന് ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ ആണ് സർക്കാർ തീരുമാനിച്ച നിരക്ക് പരിധി പുറപ്പെടുവിച്ചത് – 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് താഴ്ന്നതും ഉയർന്നതുമായ പരിധി 2,000 രൂപയും 6,000 രൂപയും ആണ്. 40-60 മിനിറ്റ് 2,500 രൂപയും 7,500 രൂപ, 60-90 മിനിറ്റിന് 3,000 രൂപ, 9,000 രൂപ, 90-120 മിനിറ്റിന് 3,500 രൂപ, 10,000 രൂപ, 120-150 മിനിറ്റിന് 4,500 രൂപ, 13,000 രൂപ, 150-180 മിനിറ്റിന് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും 180- നും 210 മിനിറ്റ് 6,500 രൂപയും 18,600 രൂപയും എന്നിങ്ങനെയാണ് അന്ന് നിശ്ചയിച്ച നിരക്ക്.