ന്യൂഡൽഹി: ഈ മാസം 15 മുതൽ ജമ്മു കശ്മീരിനു രാജ്യസഭയിൽ പ്രാതിനിധ്യമില്ല. പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദടക്കം കശ്മീരിൽ നിന്നുള്ള 4 അംഗങ്ങളും ഈ മാസം വിരമിക്കും. സംസ്ഥാനപദവി എടുത്തുകളഞ്ഞു കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ജമ്മു കശ്മീരിനു നിയമസഭ ഇല്ലാത്തതിനാൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്ക്കാനും കഴിയില്ല.
നിലവിൽ ഗുലാംനബി ആസാദ് (കോൺഗ്രസ്), നാസിർ അഹമ്മദ് ലാവായ്, മിർ മുഹമ്മദ് ഫയാസ് (പിഡിപി), ഷംഷേർ സിങ് (ബിജെപി) എന്നിവരാണു കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ.ഇവരിൽ ആസാദ്, ഫയാസ് എന്നിവരുടെ കാലാവധി ഫെബ്രുവരി 15നും മറ്റു രണ്ടുപേരുടെയും കാലാവധി 10നും അവസാനിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News