23.2 C
Kottayam
Tuesday, November 26, 2024

കൊച്ചി മുട്ടാർ പുഴയിൽ വൻ മത്സ്യക്കുരുതി, ജല മലിനീകരണം രൂക്ഷമായതിന്റെ തെളിവെന്ന് നാട്ടുകാർ

Must read

മുട്ടാർ പുഴയിൽ വൻ മത്സ്യക്കുരുതി
കളമശ്ശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയുടെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം ഇന്നലെ വെളുപ്പിനെ 4.30 മുതൽ മത്സ്യങ്ങൾ കൂട്ടത്തോടെ ശ്വാസം കിട്ടാതെ പിടഞ്ഞുപൊങ്ങി. ചെമ്മീൻ, കൂരി,വാള,കരിമീൻ, ചെമ്പല്ലി,കോലാൻ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് പൊങ്ങിയത്. മത്സ്യങ്ങൾ പൊങ്ങിയതറിഞ്ഞ് ഏലൂരിന്റെയും കളമശ്ശേരിയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടുകാരെത്തി വലയും ചുണ്ടയും ഉപയോഗിച്ച് മത്സ്യങ്ങളെ പിടിച്ച് വില്പനക്കായും സ്വന്തം ആവശ്യങ്ങൾക്കുമായും കൊണ്ടുപോയി.സംഭവമറിഞ്ഞ് ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി ജലസാപിളുകൾ ശേഖരിച്ചു . സംഭവമറിഞ്ഞ് ബി ജെ പി നേതാക്കളായ എൻ പി ശങ്കരൻകുട്ടി, എ സുനിൽകുമാർ, പി പി സുന്ദരൻ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. മത്സ്യം കാണാൻ ജനങ്ങൾ തിങ്ങികൂടിയതുമൂലം ആറാട്ടുകടവ് പാലത്തിൽ ഗതാഗത സ്തംപനമുണ്ടായതിനെ തുടന്ന് പോലിസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടയുന്ന വിഷയവുമായി ബന്ധപ്പെട്ട് ഏലൂരിലെ ഭരണപക്ഷ കൗൺസിലർമാർ ഏലൂർ മലിനികരണ നിയന്ത്രണ ബോർഡ് ഓഫീസിൽ ചെന്ന് എഞ്ചിനിയർ ശ്രീലക്ഷ്മിയുമായി ചർച്ച നടത്തി. ഈ വിഷയം എത്രയും പെട്ടന്ന് ജില്ല ഭരണകൂടത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഫാക്ട് കോട്ടേഴ്സ്, എച്ച് ഐ എൽ കോട്ടേഴ്സ്, ടി സി സി കോർട്ടേഴ്സ്, എറണാകുളത്തെ വിവിധ ആശുപത്രികൾ, കിൻഫ്ര തുടങ്ങിയ നിരവധി മേഖലയിൽ ഈ പുഴയിലെ ജലമാണ് ഉപയോഗിക്കുന്നത്. ഈ വർഷം തുടക്കo തന്നെ മത്സ്യക്കുരുതി നടന്നതിൽ ജനങ്ങൾക്ക് ആശങ്കയാണ്. കളമശ്ശേരി നഗരസഭയുടെ ഡംപിങ് ആഡിനു സമീപമുള്ള തൂമ്പുങ്കൽ തോട് ചില ഗോഡൗണുകൾ ,മാർക്കറ്റ്, കെട്ടിട സമുച്ചയങ്ങൾ ഇവയിൽ നിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഈ മത്സ്യ കുരുതിക്ക് കാരണമെന്ന് മുൻപും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വേനൽ കടുക്കുമ്പോൾ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുമ്പോഴാണ് ഇതുപോലെ പുഴയെയും മറ്റ് ജല സ്രോതസ്സുകളെയും മനുഷ്യനാൽ നശിപ്പിക്കപ്പെടുന്നത് ഒരു കാരണവശാലും അംഗീകരിക്കപ്പെടുന്നതല്ല. പുഴ മലിനീകരണത്തിന് കാരണമായവരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് കുമാർ തൃക്കാക്കര ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week