24.6 C
Kottayam
Monday, May 20, 2024

ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Must read

തിരുവനന്തപുരം: ബിനാമി പേരില്‍ അനനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന പരാതിയില്‍ ഡിജിപി ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ജേക്കബ് തോമസ് സംസ്ഥാനത്തിന് അകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയെന്ന് ആരോപിച്ച് കണ്ണൂര്‍ സ്വദേശി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

പരാതിയില്‍ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങുന്നത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week