25.5 C
Kottayam
Monday, September 30, 2024

രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ അർണബ് ഗോസ്വാമിക്ക് ചോർന്ന് കിട്ടി, വാട്‍സ് ആപ്പ് ചാറ്റ് പുറത്ത്, അന്വേഷണം വേണമെന്ന ആവശ്യം ശക്തം

Must read

ന്യൂഡൽഹി:രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് ചോർന്ന് കിട്ടിയെന്ന് തെളിയിക്കുന്ന വാട്‍സ് ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ വിശദമായ അന്വേഷണത്തിനായി ആവശ്യം ശക്തമാകുന്നു. ചാനലിന്‍റെ വാണിജ്യ നേട്ടത്തിനായി സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന് ശശി തരൂർ എംപി ആരോപിച്ചു.

ടിആർപി തട്ടിപ്പിൽ അറസ്റ്റിനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് തുടങ്ങിയതിനിടെ അർണബ് പ്രവർത്തനം ദില്ലിയിലേക്ക് മാറ്റി. പുൽവാമ ആക്രമണത്തിന് പിന്നാലെ റേറ്റിംഗ് ഏജൻസിയായ ബാർക്കിന്‍റെ മുൻ സിഇഒയോട് ഈ ആക്രമണത്തിൽ നമ്മൾ ജയിച്ച് കഴിഞ്ഞെന്ന് ആവേശത്തോടെ അർണബ് പറയുന്നതാണ് ചാറ്റിലുള്ളത്.

വലിയ ആൾക്ക് ഇത് ഗുണം ചെയ്യുമെന്നും തെരഞ്ഞെടുപ്പിൽ അദ്ദേഹം വലിയ വിജയം നേടുമെന്നുമായിരുന്നു ഇതിന് പാർഥോ ദാസ്ഗുപ്തയുടെ മറുപടി. പുൽവാമ ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഗുഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപിക്കുന്ന പാക് മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കി.

ബാലാകോട്ട് ആക്രമണത്തെക്കുറിച്ചുള്ള വിവരം അർണബിന് ചോർന്ന് കിട്ടിയെന്നും ചാറ്റിലുണ്ട്. സാധാരണ ആക്രമണത്തെക്കാൾ വലുത് പാക്കിസ്ഥാനെതിരെ നടത്താൻ പോവുന്നെന്നാണ് ആക്രമണത്തിന് രണ്ട് ദിവസം മുൻപ് പാർഥോ ദാസിനോട് അ‍ർണബ് പറയുന്നത്. ഗുരുതരമായ വിവരങ്ങൾ പുറത്ത് വന്നതോടെ ജെപിസി അന്വേഷണ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.

സൈനിക രഹസ്യങ്ങൾ ചോർന്ന് കിട്ടിയാൽ അത് പാക്കിസ്ഥാന് കൈമാറില്ലെന്ന് എന്താണ് ഉറപ്പെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ഇന്നലെ ചോദിച്ചിരുന്നു. ചാനലിന് നേട്ടമുണ്ടാക്കാനായി ഇത്തരം വിവരങ്ങൾ പങ്കുവച്ചത് അന്വേഷിക്കണമെന്ന് തരൂരും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മഹാരാഷ്ട്രയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിവാദങ്ങൾക്ക് പിന്നിൽ പാക് ഗൂഡാലോചനയെന്ന പ്രതിരോധമാണ് അർണാബും റിപ്പബ്ലിക് ടിവിയും ഉയർത്തുന്നത്.

അതേസമയം ടിആർപി തട്ടിപ്പിൽ അർണബിന്‍റെ പങ്കിനെക്കുറിച്ച് വ്യക്തമായി തെളിവുകൾ ശേഖരിച്ച് കഴിഞ്ഞെന്ന് പൊലീസ് പറയുന്നു. എന്നാൽ കേസ് തള്ളണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹ‍ർജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന ഈ മാസം 29വരെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ് കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week