22.6 C
Kottayam
Tuesday, November 26, 2024

ഫുട്‌ബോള്‍ ചിഹ്നത്തില്‍ മത്സരിച്ചവരെല്ലാം യു.ഡി.എഫിന് വോട്ട് ചെയ്യണം! പത്രപരസ്യം നല്‍കി ആര്‍.എം.പി

Must read

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍.എം.പിയുടെ വിപ്പ്. ആര്‍.എം.പി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി എന്‍.വേണു ഇതു സംബന്ധിച്ച് പത്ര പരസ്യം നല്‍കി.

ആര്‍.എം.പിയുടെ ഔദ്യോഗിക ചിഹ്നമായ ‘ഫുട്ബോള്‍’ ചിഹ്നത്തില്‍ മത്സരിച്ച ഡിഡിഎഫിന്റെ നാല് അംഗങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അംഗങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ആര്‍എംപിയുടെ നോട്ടീസും പതിച്ചിട്ടുണ്ട്. ഡിഡിഎഫ് നേതൃത്വവും ആര്‍എംപിയും തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണയിലാണ് പഞ്ചായത്തില്‍ ഡിഡിഎഫിന് ഫുട്ബോള്‍ ചിഹ്നം അനുവദിച്ച് നല്‍കിയത്.

16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇത്തവണ ഡിഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകള്‍ ലഭിച്ചു. രണ്ടു സീറ്റുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. എല്‍ഡിഎഫിന്റെ സഹായത്തോടെ ഡിഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് ഡിഡിഎഫ് അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്യണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

ഫുട്ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച നാല് അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പരസ്യം നല്‍കിയിട്ടുള്ളത്. വിപ്പ് ലംഘിച്ചാല്‍ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍എംപി പത്രപരസ്യമടക്കം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നാണ് ഡിഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.

കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് അഞ്ചുവര്‍ഷം മുമ്പാണ് ഡിഡിഎഫ് എന്ന പേരില്‍ സ്വതന്ത്ര മുന്നണി രൂപീകരിച്ചത്. 2015ല്‍ ഈ മുന്നണി അധികാരം നേടിയിരുന്നു. അന്ന് 16ല്‍ 10 സീറ്റുകളും സ്വന്തമാക്കിയാണ് ഡിഡിഎഫ് അധികാരത്തിലേറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week