30 C
Kottayam
Monday, November 25, 2024

സൗദിയിൽ വിദേശികൾക്കുള്ള വിലക്ക് നീക്കം ചെയ്തു

Must read

റിയാദ്​: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്​.

നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത  എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. എന്നാൽ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാൻ  അനുമതിയില്ല. ജനിതക മാറ്റാം വന്ന പുതിയ കൊവിഡ് വൈറസ് ചില രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ച മുമ്പ്​ മുഴുവൻ അന്താരാഷ്ട്ര വിമാന  സർവിസുകൾക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.

ഒരാഴ്ചയിലേക്കായിരുന്നു താത്കാലിക വിലക്ക്​.വിദേശ വിമാന കമ്പനികളെ ഈ ആവശ്യത്തിനായി  സർവിസ്​ നടത്താൻ അനുവദിച്ചിരിക്കുന്നു എന്നാണ്​ സർക്കുലറിൽ പറയുന്നത്​. എന്നാൽ വിമാനം എത്തിച്ചേരുന്ന സൗദിയിലെ വിമാനത്താവളങ്ങളിൽ വിമാനത്തിലെ  ജീവനക്കാർ പുറത്തിറങ്ങി കോവിഡ്​ പ്രോട്ടാക്കോളുകൾ ലംഘിച്ച്​ മറ്റുള്ളവരുമായി ശാരീരിക സമ്പർക്കമുണ്ടാക്കാൻ പാടില്ല. കർശനമായ മുൻകരുതലുകൾ  പാലിച്ചിരിക്കണം എന്ന നിർദേശം നൽകിയിട്ടുണ്ട്​. കോവിഡിന്റെ രണ്ടാം വരവുണ്ടായ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കുകയുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് ഡി. എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയം; ഇത്തവണ പ്രശ്‌നം വെള്ളത്തിൻ്റെ അല്ലെന്ന് അധികൃതർ

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ...

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

Popular this week